തിരുവനന്തപുരം: കേരളത്തിലെ ആദ്യ കാരവന് ടൂറിസം പാക്കേജിന് കേരള ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന് (കെടിഡിസി) തുടക്കം കുറിച്ചതായി റിപ്പോർട്ടുകൾ. സംസ്ഥാന കാരവന് ടൂറിസം പദ്ധതിക്ക് ഊര്‍ജമേകുന്ന ആകര്‍ഷകമായ ‘കാരവന് ഹോളിഡെയ്സ്’ പാക്കേജ് വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിയോട് ഒത്തിണങ്ങിയ ഏറ്റവും മികച്ച യാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്. സൗജന്യ പ്രഭാതഭക്ഷണവും പാര്‍ക്കിങ്ങും ലഭ്യമാക്കുന്ന വളരെ മിതമായ നിരക്കിലുള്ള പാക്കേജാണിത്.
ആഡംബര കാരവനുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പാക്കേജിന് ഒരു സഞ്ചാരിക്ക് 3999 രൂപയും നികുതിയും യാത്രയ്ക്കും ഒരു രാത്രിയിലെ താമസത്തിനുമായി നൽകുകയും വേണം. ഇതിനുപുറമേ കിലോമീറ്ററിന് 40 രൂപ ക്രമത്തില്‍ യാത്രാനിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു കാരവനില്‍ നാലു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും വരെ യാത്ര ചെയ്യാം. സംസ്ഥാനത്തെ ആതിഥേയമേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കെടിഡിസി കാരവന് സേവന ദാതാക്കളുമായി കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.