കൊല്ലം: കെ റെയിൽ സർവേ തുടരുമെന്നും സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജന്.
ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. വിവിധ എജൻസികളിൽ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങളുടെ നിസഹകരണം ചൂണ്ടികാട്ടി മൂന്ന് ജില്ലകളിൽ കെ റെയിൽ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവെച്ചിരുന്നു. എറണാകുളം, ആലപുഴ, പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ഈ രീതിയിൽ തുടർന്നാൽ പഠനം മുന്നോട്ട് പോകില്ലെന്ന് ഇതിനായി ചുമതലപ്പെടുത്തിയ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.