റിയാദ്: പെര്‍മിറ്റില്ലാതെ ഉംറ ചെയ്യാനെത്തി പിടിയിലാവുന്നവരില്‍ നിന്ന് പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി. തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇഖാമ, ബതാഖ, പാസ്പോര്‍ട്ട്, ബോര്‍ഡര്‍ നമ്പര്‍ എന്നിവയും അപോയിന്‍മെന്റ് ലഭിച്ച നമ്പറും പരിശോധിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക.
ഉംറ ചെയ്യാന്‍ നിലവില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റെടുക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മസ്ജിദുല്‍ ഹറാമിനുള്ളില്‍ പ്രവേശിക്കാനോ നിസ്‌കരിക്കാനോ പെര്‍മിറ്റ് ആവശ്യമില്ല.