നടൻ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘വാശി’. ‘വാശി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ്. വിഷ്ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. ഇപ്പോഴിതാ ‘വാശി’ എന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കുറച്ചുനാള്‍ മുമ്പ് പുറത്തുവിട്ടിരുന്നു. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക എന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. . വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.