മുംബൈ: ബോളിവുഡ് താരം മലൈക്ക അറോറയ്ക്ക് വാഹനാപകടത്തില്‍ നിസാര പരിക്കേറ്റു. നവി മുംബൈയിലെ അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ പരിശോധനകള്‍ക്കുശേഷം ആശുപത്രിവിട്ടു. പുണെയില്‍ നടന്ന പരിപാടിയില്‍ പങ്ക് എടുത്ത് മടങ്ങവെയാണ് മലൈക്കയുടെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്.
മുംബൈ – പുണെ എക്സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്ന് വാഹനങ്ങളും ഭാഗികമായി തകര്‍ന്നു. നടിക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാത്രി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞ അവര്‍ ഞായറാഴ്ച രാവിലെ ആശുപത്രിവിട്ടുവെന്നും സഹോദരി പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.