മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്താരായ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. രാജസ്ഥാന് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
സെഞ്ചുറി നേടിയ ജോസ് ബട്ലറും മികച്ച ബൗളിങ് കാഴ്ചവെച്ച യൂസ്വേന്ദ്ര ചാഹലുമാണ് രാജസ്ഥാന് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു.
രാജസ്ഥാൻ ഉയർത്തിയ 194 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 ൽ അവസാനിച്ചു. ടീം സ്കോര്‍ 15-ല്‍ നില്‍ക്കേ വെറും 10 റണ്‍സ് മാത്രമെടുത്ത നായകന് രോഹിത് ശര്‍മ പുറത്തായി.
ഇഷൻ കിഷൻ – തിലക് വർമ സഖ്യം തകർത്തടിച്ചതോടെ കളി കൈവിട്ടെന്നു തോന്നിച്ചെങ്കിലും അവസരത്തിനൊത്ത് ഉയർന്ന രവിചന്ദ്രൻ അശ്വിൻ– യുസ്വേന്ദ്ര ചെഹൽ സ്പിൻ സഖ്യത്തിന്റെ പ്രകടനം രാജസ്ഥാൻ വിജയത്തിൽ നിർണായകമായി.
43 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത ഇഷാന് പക്ഷേ ടീം സ്കോര്‍ 121-ല്‍ നില്‍ക്കേ പുറത്തായി. ട്രെന്റ് ബോള്‍ട്ടാണ് താരത്തെ പുറത്താക്കിയത്. പക്ഷേ മറുവശത്ത് തിലക് മികച്ച പ്രകടനം പുറത്തെടുക്കുകയും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. താരത്തിന്റെ കന്നി ഐ.പി.എല്‍ അര്‍ധസെഞ്ചുറി കൂടിയാണിത്. നന്നായി കളിച്ചുകൊണ്ടിരുന്ന തിലകിനെ മടക്കി അശ്വിന് രാജസ്ഥാന് ആശ്വാസം പകര്‍ന്നു. 33 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്സിന്റെയും കരുത്തില്‍ 61 റണ്‍സെടുത്ത തിലകിനെ അശ്വിന് ക്ലീന്‍ ബൗള്‍ഡാക്കി.
പിന്നീട് വന്ന ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ടിം ഡേവിഡ് (1), ഡാനിയൽ സാംസ് (0) എന്നിവർ ഒന്ന് പൊരുതാൻ പോലും നിൽക്കാതെ കൂടാരം കയറി.
അവസാന ഓവറിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന പ്രതീക്ഷിച്ച പൊള്ളാർഡിന് നവ്ദീപ് സൈനി ആ ഓവറിൽ വേണ്ടിയിരുന്ന 29 റൺസിൽ 5 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. അവസാന പന്തിൽ പൊള്ളാർഡ് ക്യാച്ച് നൽകി പുറത്താകുകയും ചെയ്തു. ബൂമ്ര റൺസൊന്നും നേടാതെ പുറത്താകാതെ നിന്നു.
രാജസ്ഥാന് വേണ്ടി ചഹൽ, സൈനി എന്നിവര്‍ രണ്ട് വിക്കറ്റും ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, , രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രാജസ്ഥാന് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ജോസ് ബ്ടലറുടെ മികവിലാണ് രാജസ്ഥാന് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 68 പന്തിൽ 11 ഫോറും 5 സിക്സും അടങ്ങുന്നതാണ് ബട്ലറുടെ ഇന്നിങ്സ്. 66 പന്തിലാണ് ബട്ലർ സെഞ്ചുറി തികച്ചത്.
ഷിമ്രോൺ ഹെറ്റെമെയർ (14 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 35), ക്യാപ്റ്റൻ സഞ്ജു സാംസൺ (21 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 30) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ.
4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് മുംബൈ ബോളർമാരിൽ തിളങ്ങിയത്. ടെയ്മൽ മിൽസ് 4 ഓവറിൽ 35 റൺസ് വഴങ്ങി 3 വിക്കറ്റും കെയ്റൻ പൊള്ളാർഡ് 4 ഓവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.