തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്നും ഒരുഘട്ടത്തിലും പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കി.
ഒരു കൂട്ടർക്ക് എതിർപ്പുള്ളതുകൊണ്ട് മാത്രം പദ്ധതിയിൽ നിന്നും പി·ാറാൻ കഴിയില്ല. വികസന പദ്ധതികൾ നടപ്പാക്കേണ്ട സമയത്ത് തന്നെ നടപ്പാക്കേണ്ടയെന്ന് അദ്ദേഹം ചോദിച്ചു.
കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്ന പ്രതിഷേധക്കാരെ മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും ഇത് ശരിയായ രീതിയാണോ എന്ന് മാധ്യമങ്ങൾ ചിന്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.