ന്യൂഡൽഹി: രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില വർധിക്കും. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുന്നത്. ഇന്ന് ഇന്ധന വില വർധിച്ചിരുന്നില്ല.
വ്യാഴാഴ്ച ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വർധിച്ചിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ പെട്രോളിന് 112.15 രൂപയും ഡീസലിന് 99.13 രൂപയുമാകും.