ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു.
യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്പെയ്നും (Spain) ജര്‍മനിയും (Germany) ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. ഗ്രൂപ്പ് ഇയിലാണ് ഇവര്‍ മത്സരിക്കുക. ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലന്‍ഡോ അല്ലെങ്കില്‍ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തും. ആതിഥേയരായ ഖത്തര്‍ എ ഗ്രൂപ്പിലാണ്. നെതര്‍ലന്‍ഡ്സ്, സെനഗല്‍, ഇക്വഡര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകള്‍.
ഗ്രൂപ്പ് ജിയിലാണ് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍. സ്വിറ്റസര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍ എന്നിവരോടാണ് ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കേണ്ടി വരിക. ആരാധകരേറെയുള്ള അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ മത്സരിക്കും. ലെവന്‍ഡോസ്കിയുടെ പോളണ്ടുമായി അര്‍ജന്റീനയ്ക്ക് കളി വരും. മെക്സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടു. ഈ ഗ്രൂപ്പില്‍ ഡെന്മാര്ക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇ, ഓസ്ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചിലാണ്. ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പ് എ
1. ഖത്തര്‍
2. ഇക്വഡോര്‍
3. സെനഗല്‍
4. നെതര്‍ലന്‍ഡ്സ്
ഗ്രൂപ്പ് ബി
1. ഇംഗ്ലണ്ട്
2. ഇറാന്
3. അമേരിക്ക
4. യുക്രൈന്/ സ്കോട്ലന്ഡ് / വെയ്ല്‍സ്
ഗ്രൂപ്പ് സി
1. അര്‍ജന്റീന
2. സൗദി അറേബ്യ
3. മെക്സിക്കോ
4. പോളണ്ട്
ഗ്രൂപ്പ് ഡി
1. ഫ്രാന്‍സ്
2. യു.എ.ഇ, അല്ലെങ്കില്‍ ഓസ്ട്രേലിയ അല്ലെങ്കില്‍ പെറു
3. ഡെന്മാര്ക്ക്
4. ടുണീഷ്യ
ഗ്രൂപ്പ് ഇ
1. സ്പെയിന്
2. കോസ്റ്റ റീക്ക അല്ലെങ്കില്‍ ന്യൂസീലന്‍ഡ്
3. ജര്‍മനി
4. ജപ്പാന്
ഗ്രൂപ്പ് എഫ്
1. ബെല്‍ജിയം
2. കാനഡ
3.മൊറോക്കോ
4. ക്രൊയേഷ്യ
ഗ്രൂപ്പ് ജി
1. ബ്രസീല്‍
2. സെര്‍ബിയ
3. സ്വിറ്റ്സര്‍ലന്‍ഡ്
4. കാമറൂണ്‍
ഗ്രൂപ്പ് എച്ച്
1. പോര്‍ച്ചുഗല്‍
2. ഘാന
3. യുറുഗ്വായ്
4. ദക്ഷിണകൊറിയ