ദോഹ: റമദാൻ മാസത്തിലെ പ്രവൃത്തി സമയം ഹമദ് ആശുപത്രി പുറത്തിറക്കി. എച്ച്.എം.സിക്ക് കീഴിലെ എല്ലാ ആശുപത്രികളിലെയും മുഴുവൻ അടിയന്തര, ഇൻപേഷ്യൻറ് സേവനങ്ങളും എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ദേശീയ കോവിഡ് ഹെൽപ് ലൈൻ നമ്പറായ 16000 എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ അർജൻറ് കൺസൾട്ടേഷൻ സേവനം ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രണ്ടു വരെ പ്രവർത്തിക്കും.
അർജൻറ് കൺസൾട്ടേഷൻ സേവനത്തിനായി 16000 നമ്പറിൽ ബന്ധപ്പെടുകയും ഭാഷ തെരഞ്ഞെടുത്തതിന് ശേഷം മൂന്ന് ഡയൽ ചെയ്ത് വീണ്ടും ഒന്ന് ഡയൽ ചെയ്താൽ അർജൻറ് കൺസൾട്ടേഷൻ സേവനം ലഭ്യമാകും. എച്ച്.എം.സി ഔട്ട്പേഷ്യൻറ് വിഭാഗം സേവനങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രണ്ടു വരെ ലഭ്യമാകും.