തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ യാഥാർഥ്യമാക്കൽ നാടിന്റെ ആവശ്യമാണ്. വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്തുപിടിക്കും. ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകി പുനധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.