ന്യൂഡല്‍ഹി: യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. യുഎപിഎ നിയമം ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്ന് സ്വകാര്യ ബില്ലിൽ അദ്ദേഹം വിമർശിച്ചു.
അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യുഎപിഎ കേസുകളിൽ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്. യുഎപിഎ കേസുകളിലെ ശിക്ഷാ നിരക്ക് വെറും 2.4 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങൾ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂർ എംപി വിമർശിച്ചു.
അതേസമയം, സംസ്ഥാനങ്ങളിലെ ഗവർണ്ണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് സിപിഎം നേതാവും എം പിയുമായ വി ശിവദാസന്‍ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എം എൽ എ മാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിൽ അവതരിപ്പിച്ചത്.
സംസ്ഥാനങ്ങളുടെ താല്പര്യമനുസരിച്ച് ഗവര്‍ണ്ണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഒരു ഗവര്‍ണ്ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും , കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.