ഏപ്രിൽ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 11ന് വൈകുന്നേരം അഞ്ച് മണിവരെയും പത്ത് രൂപ പിഴയോടെ 13ന് വൈകുന്നേരം അഞ്ച് മണിവരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം.
പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ www.ghmct.org യിലും ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളാണ് പരീക്ഷാ കേന്ദ്രം.