പാലക്കാട്: കെറെയിൽ പദ്ധതിക്കെതിരെ പാലക്കാട് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധം. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം..
ആർഡിഓ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ ഗെയിറ്റിന് മുന്നിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രതീകാത്മക കെറെയിൽ കല്ലുകൾ ഇവർ ഓഫീസ് വളപ്പിലേക്ക് എറിഞ്ഞു.
ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.