കൊച്ചി: മിനി കൂപ്പർ കാറിന്റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി മലയാളികളുടെ സ്വന്തം നടി മഞ്ജു വാര്യർ . പുതിയ കാർ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മിനികൂപ്പര്‍ ഇലക്ട്രിക് പതിപ്പ് എടുത്തത് എന്നാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.