മീററ്റ്: യുപി യിൽ മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ മീറ്റ് ഫാക്ടറിയിൽ റെയ്ഡ് . മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഇവിടെ റെയ്ഡ് നടത്തി. ഫാക്ടറിയുടെ ലൈസൻസ് കാലഹരണപ്പെട്ടുവെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. അതേസമയം ഫാക്ടറിയിൽ ഇറച്ചി സംസ്കരിക്കുന്നതും വിപണനത്തിനായി പാക്ക് ചെയ്യുന്ന നടപടിക്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
ഫാക്ടറിയിൽ വലിയ തോതിൽ അനധികൃതമായ അളവിൽ ഇറച്ചി സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിലും അധികം അളവിലാണ് ഇവിടെ മാംസം എത്തിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് പരിശോധന അവസാനിച്ചത്. ഫാക്ടറിയിൽ നിന്ന് പശുവിന്റേതെന്ന് സംശയിക്കുന്ന മാംസവും പിടിച്ച് എടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കാണ് ഈ മാസം പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്.