കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധന. 256 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില 2,256രൂപയായി.
അതേസമയം, സിഎന്‍ജി നിരക്കും ടോള്‍ നിരക്കും വർധിപ്പിച്ചു. സംസ്ഥാനത്ത് ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂടിയത്. കൊച്ചിയില്‍ ഒരു കിലോ സിഎന്‍ജിക്ക് 80 രൂപയാണ് പുതുക്കിയ വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപ വരെയാകും. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂടി. കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധന. ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും വര്‍ധനയുണ്ട്.