സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ബെല്‍ജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീല്‍ ഒന്നാമതെത്തി. ഫ്രാന്‍സാണ് മൂന്നാം സ്ഥാനത്ത്. അർജന്റീനയാണ് നാലാമത്.
ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അര്‍ജന്റീന നാലാമതെത്തിയത്. സ്പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മെക്സികോ, നെതര്‍ലന്‍ഡ്സ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
ലോകകപ്പ് മത്സരക്രമം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്.