പാലക്കാട്: വിഖ്യാത സംവിധായകന് ഐ.വി.ശശിയുടെ പേരില്‍ നല്കുന്ന ആദ്യ പുരസ്കാര സമര്‍പ്പണ ചടങ്ങിന് ഒരുക്കങ്ങൾ തുടങ്ങി. ഏപ്രില്‍ 7 നാണ് അവാര്‍ഡ് നിശ. എറണാകുളം ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഹാളിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
ഐ.വി.ശശിയുടെ അടുത്ത ശിഷ്യന്മാരായ ഷാജുണ്‍ കാര്യാല്‍, ജോമോന്,പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഐ.വി.ശശി അവാര്‍ഡ് നൈറ്റ് ഒരുങ്ങുന്നത്. ഫസ്റ്റ് ക്ലാപ്പ് സാംസ്കാരിക സംഘടനയുമായി ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
പ്രഥമ ഐ.വി.ശശി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയത് അദ്ദേഹത്തിന്റെ ഭാര്യകൂടിയായ സീമയാണ്. സീമയെ പൊന്നാട അണിയിച്ച് ആദരിക്കുന്നത് ഉര്‍വ്വശിയാണ്. മഞ്ജുവാര്യര്‍ ഉപഹരം നല്‍കും. മിയ പ്രശസ്തിപത്രം സമ്മാനിക്കും. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മാത്തുക്കുട്ടി സേവ്യറിനാണ്. ഹെലന്റെ സംവിധാനമികവാണ് മാത്തുക്കുട്ടിക്ക് ഈ പുരസ്കാരം നേടിക്കൊടുത്തത്.
ഉയരെ സംവിധാനം ചെയ്ത മനു അശോകനാണ് മികച്ച രണ്ടാമത്തെ നവാഗത സംവിധായകന്. മികച്ച നവാഗത നടിക്കുള്ള പുരസ്കാരം ഹെലനിലെയും കുമ്പളങ്ങി നൈറ്റ്സിലെയും മികച്ച പ്രകടനത്തിലൂടെ അന്ന ബെന്‍ സ്വന്തമാക്കി.ഈ രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. ഇതിനോടൊപ്പം ഐ.വി. ശശിയുടെ പേരില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ജേതാക്കള്‍ക്കും അവാര്‍ഡ് നല്‍കും.
ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു ഷോര്‍ട്ട്ഫിലിമിന്റെ ജൂറി ചെയര്മാന്.
ഉത്സവം എന്ന് പേരിട്ടിരിക്കുന്ന ഐ.വി. ശശി അവാര്‍ഡ് നൈറ്റിന്റെ മുഖ്യ സംഘാടകര്‍- സംവിധായകരായ ജോമോന്,ഷാജൂണ്‍ കാര്യാല്‍, എം. പത്മകുമാര്‍
അവാര്‍ഡ് നിശയോടൊപ്പം ഗാനസന്ധ്യയും അരങ്ങേറും. ഔസേപ്പച്ചന്, ഗോപിസുന്ദര്‍,മധു ബാലകൃഷ്ണന്, സുധീപ്,മൃദുല, സംഗീത,അപര്‍ണ്ണ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത പരിപാടി നടക്കുന്നത്. നടന്മാരായ ബിജുമേനോന്, ജനാര്ദ്ദനന്,സുരേഷ്കൃഷ്ണ, കൈലാഷ്,സാദ്ദിഖ്,മധുപാല്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.