തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാടിനാശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. 51 റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണ്. മറ്റ് നാടുകൾ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. സംസ്ഥാനം പിന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയുമോ? വികസനമാണ് നാടിൻ്റെ പൊതുവായ താൽപ്പര്യം. മഹാഭൂരിപക്ഷം ജനങ്ങൾ കെ റെയിൽ അനുകൂലിക്കുന്നു. പദ്ധതിയോട് അനുകൂലമായാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്ന് കരുതി സർക്കാർ നാടിന്റെ പക്ഷത്ത് നിന്ന് മാറിനിൽക്കില്ല. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കിൽ അത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം പദ്ധതി വേണമെന്ന് മഹാഭൂരിഭാഗം ആഗ്രഹിക്കുന്നു. ഏത് സർക്കാരായാലും ഈ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇപ്പോൾ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
നാടിൻ്റെ വികസനം സർക്കാറിൻ്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സർക്കാരിൻ്റ പ്രാഥമിക ബാധ്യത. അതിൽ നിന്ന് ഒളിച്ചോടാനാകില്ല. ഗെയിൽ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്. എതിർക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവർ ബഹളം വക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവർ വികസനം വേണം എന്നാഗ്രഹിക്കുന്നു. കെ റെയിൽ പോലുള്ള പദ്ധതി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. കെ റെയിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകുല പ്രതികരണമാണ് ഉണ്ടായതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.