മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് അയച്ചു. ഇരുടീമുകളും സീസണിലെ ആദ്യ വിജയം ലക്ഷ്യം വെച്ചാണ് കളത്തില്‍ ഇറങ്ങുന്നത്.
ലഖ്നൗവിനുവേണ്ടി ആന്‍ഡ്രൂ ടൈ അരങ്ങേറ്റം കുറിയ്ക്കും. മൊഹ്സിന്‍ ഖാന് പുറത്തിരിക്കും മൂന്ന് മാറ്റങ്ങളാണ് ചെന്നൈയ്ക്കുള്ളത്. മോയിന്‍ അലി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മുകേഷ് ചൗധരി എന്നിവര്‍ ടീമിലിടം നേടി.
നായകന് കെ.എല്‍.രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ചമീര, രവി ബിഷ്ണോയി തുടങ്ങിയ ഒരുപിടി മികച്ച താരങ്ങള്‍ ലഖ്നൗവിലുണ്ട്.
മറുവശത്ത് ചെന്നൈയ്ക്ക് വേണ്ടി ധോനി ഫോം കണ്ടെത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നു. ഋതുരാജ് ഗെയ്ക്വാദ്, ഡിവോണ്‍ കോണ്‍വേ, മോയിന്‍ അലി, ഉത്തപ്പ, അമ്പാട്ടി റായുഡു, നായകന് ജഡേജ, ബ്രാവോ എന്നിവരാണ് കരുത്തിലാണ് ചെന്നൈ ഇറങ്ങുന്നത്.