വടക്കഞ്ചേരി: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കിലോ ഗ്രാമിന് രണ്ട് രൂപ മുതൽ എട്ട് രൂപ വരെയാണ് വർദ്ധിച്ചത്.ജയ ഇനത്തിനാണ് കൂടുതൽ വില ഉയർന്നത്. ചിലയിനം അരി കിട്ടാനേയില്ല. ഇന്ധന വിലക്കൊപ്പം സംസ്ഥാനത്ത് വില കൂടുന്ന അവശ്യസാധനങ്ങളുടെ പട്ടികയിൽ അരി മുൻപനായതോടെ നട്ടം തിരിയുകയാണ് ജനം.
കേരളത്തിലേക്ക് അരിയെത്തുന്ന അയൽ സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതും ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് കയറ്റുമതി വർധിച്ചതും വിപണിയിൽ അരിയുടെ ലഭ്യതയ്ക്ക് കുറവ് വരുത്തി.
ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.