മികച്ച നടനുള്ള ഓസ്കര് സ്വന്തമാക്കിയ അമേരിക്കന്‍ നടന് വില്‍ സ്മിത്താണ് ഇപ്പോൾ താരം. ഓസ്കര് വേദിയില്‍ അവതാരകന്റെ മുഖത്തടിക്കുകയും തുടര്‍ന്ന് ക്ഷമാപണം നടത്തിയും താരത്തിനെ എല്ലാവർക്കും സുപരിചിതമാണ്. കൂടാതെ റാപ്പ് ഗായകനും നിര്‍മാതാവുമെന്ന നിലയിലെല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് വിൽ സ്മിത്ത്.ഓസ്കറും ഗോള്‍ഡന്‍ ഗ്ലോബും ബ്രിട്ടീഷ് അക്കാദമി അവാര്‍ഡും ഗ്രാമിയും അടക്കം നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയ വ്യക്തി കൂടിയാണ്.
എന്നാൽ ഇതിനൊക്കെ പുറമെ ഫിറ്റ്നസിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല താരം. സിനിമയിലെ വിവിധ റോളുകള്‍ക്ക് വേണ്ടി ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള വില്‍ ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തി കൂടിയാണ്. കോവിഡ് സമയത്ത് 20 ആഴ്ച കൊണ്ട് പത്ത് കിലോയോളം ശരീരഭാരം കുറച്ച് വില്‍ ആരാധകരുടെ കൈയടി നേടിയിരുന്നു. നാലു മുതല്‍ എട്ടാഴ്ചത്തെ വെയ്റ്റ് ട്രെയിനിങ് കൊണ്ട് വില്‍ 8 പായ്ക്ക് ആബ്സാണ് നടൻ ഒരു സിനിമക്ക് വേണ്ടി സ്വന്തമാക്കിയത്.
ഒന്നോ രണ്ടോ ശരീര ഭാഗങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് ആഴ്ചയില്‍ അഞ്ച് ദിവസം വില്‍ വെയ്റ്റ് പരിശീലനം നടത്തും. ഇത് മസില് മാസ് വര്‍ധിപ്പിക്കാനും വടിവൊത്ത ശരീരം നിലനിര്‍ത്താനും വില്ലിനെ സഹായിക്കുന്നു. അതിതീവ്ര വര്‍ക്ക് ഔട്ട് പോലെതന്നെ ഓട്ടവും വില്‍ ഇഷ്ടപ്പെടുന്നു. ആഴ്ചയില്‍ ആറ് ദിവസം കുറഞ്ഞത് അഞ്ച് മൈലെങ്കിലും ഓടാന്‍ വില്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും വില്‍ കരുതല്‍ പുലര്‍ത്തുന്നു. അഞ്ച് മീലുകളിലൂടെ 3500 കാലറിയാണ് വില്‍ അകത്താക്കുക. പേശികളുടെ വളര്‍ച്ചയ്ക്കായി പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റാണ് പലപ്പോഴും കഴിക്കുക.
തന്റെ കരുത്ത് വര്‍ധിപ്പിക്കാനും പരുക്കുകളില്‍ നിന്ന് രക്ഷ നേടാനും പിരമിഡ് ആകൃതിയിലുള്ള പരിശീലന ക്രമമാണ് വില്‍ പിന്തുടരുന്നത്. ചെറിയ വെയ്റ്റുകള്‍ കൂടുതല്‍ തവണ ഉയര്‍ത്തിക്കൊണ്ട് ഇത് ആരംഭിക്കും. ക്രമേണ വെയ്റ്റുകളുടെ ഭാരം കൂടുകയും ആവൃത്തി കുറയുകയും ചെയ്യും.