താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങള്‍ അറിയാൻ എല്ലാവർക്കും വളരെയധികം ആകാംഷയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകർക്കെതിരെ വ്യാജ വാര്‍ത്തകള്‍ വരരുന്നതും പതിവാണ് .ഇത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ നടന് സായ് കുമാറിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം സായ് കുമാര്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നിരുന്നു.
തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് സായ് കുമാര്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ നടിയും ഭാര്യയുമായ തന്റെ ഇപ്പോഴത്തെ ഭാര്യയായ ബിന്ദു പണിക്കരെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് സായ് കുമാര്‍ ഉത്തരം നൽകിയത്. ഈ ഉത്തരത്തെ അടിസ്ഥാനമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ബിന്ദു പണിക്കരും സായ് കുമാറും വിവാഹ മോചിതരായെന്ന വാർത്ത നൽകിയിരുന്നു .
ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇരുവരും.തങ്ങൾ വേർപിരിഞ്ഞു എന്ന വാർത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സായ് കുമാര്‍ പറഞ്ഞത്. ”ഞാനും ബിന്ദുവും വേര്‍പിരിഞ്ഞോയെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്. നിരവധി ഫോണ്‍ കോളുകളാണ് ഞങ്ങള്‍ക്ക് വന്നോണ്ടിരിക്കുന്നത്. അഭിമുഖം അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ആര്‍ക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്” എന്നായിരുന്നു സായ് കുമാറിന്റെ പ്രതികരണം. ഇതുവരെയും വിളിക്കാത്തവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നുണ്ടെന്നാണ് സായ് കുമാര്‍ പറയുന്നത്. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് എല്ലാവരുടേയും ചോദ്യങ്ങള്‍. വിവാഹബന്ധം വേര്‍പിരിഞ്ഞോയെന്നും ചിലര്‍ ചോദിക്കുന്നുണ്ടെന്നും സായ് കുമാര്‍ പറയുന്നു.അതേസമയം അത്തരക്കാരോട് ഇന്ന് രാവിലെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നാണ ഞാന്‍ കൊടുക്കുന്ന മറുപടി. അത് കേട്ടാല്‍ അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നും സായ് കുമാര്‍ ചിരിയോടെ പറയുന്നു. തങ്ങളോട് മാത്രമല്ല മകളോടും ഇത് ചോദിക്കാറുണ്ടെന്ന് സായ് കുമാര്‍ പറയുന്നു. മകളോടും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. ബിന്ദു ആന്റിയും സായ് അങ്കിളും തമ്മില്‍ വേര്‍പിരിഞ്ഞോയെന്നാണ് ചോദ്യങ്ങള്‍. അതേസമയം, ഇന്നലെ വരെ അവര്‍ പിരിഞ്ഞിരുന്നില്ലെന്നും ഇന്നലത്തെ കാര്യം എനിക്കറിയില്ലെന്നുമാണ് അവള് കൊടുത്ത മറുപടി എന്നാണ് സായ് കുമാര്‍ പറയുന്നത്.