ന്യൂഡൽഹി; പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം അനുവദിച്ചത്. നാളെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
ആദ്യം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടിനീട്ടി 2021 ജൂൺ 30 വരെയാക്കി. തുടർന്ന് കൊവിഡ് വ്യാപനം ഉൾപ്പടെയുള്ള പല കാരണങ്ങളാൽ വീണ്ടും തീയതി നീട്ടിയിരുന്നു.