ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ യുഎഇ സന്ദർശനം വെറും ഫാമിലി പിക്നിക്കാണെന്ന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയുടെ ആരോപണത്തിന് പിന്നാലെ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയതിന് യുവമോർച്ച നേതാവ് അറസ്റ്റിലായി. എം കെ സ്റ്റാലിന് ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 17 കോടിരൂപയെന്ന് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദിനെയാണ് പോലീസ് പിടികൂടിയത്.
ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന് ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചരണം. സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും എടപ്പാടിയില്‍ നിന്ന് അരുള്‍ പ്രസാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.