ബാഗ്പത്: ലുഹാരി ഗ്രാമത്തിൽ അജ്ഞാതരുടെ വെടിയേറ്റ് കർഷകൻ കൊല്ലപ്പെട്ടു. ജിതേന്ദ്ര ആണ് (46) മരിച്ചത്.തിങ്കളാഴ്ച രാത്രി വീട്ടിൽനിന്ന് പോയ ജിതേന്ദ്ര തിരിച്ചെത്തിയില്ല. പിന്നീട് ഗ്രാമത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുൻവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.