പൂണെ: ഐപിഎല്ലില്‍ ആദ്യത്തെ ജയത്തിനായി തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ്. നായകന് സഞ്ജു സാംസണിനൊപ്പം ദേവ്ദത്ത് പടിക്കല്‍ കൂടി ഇത്തവണയെത്തിയത് രാജസ്ഥാന്റെ മലയാളിക്കരുത്ത് വർധിപ്പിക്കുന്നു. സണ്‍റൈസേഴ്സിനെതിരെ തന്നെ ആദ്യം ഇറങ്ങുമ്പോള്‍ സഞ്ജുവും ദേവ്ദത്തും മാത്രമല്ല, മത്സരഫലം മാറ്റിമറിക്കാന്‍ ഒറ്റയ്ക്ക് കെല്പുള്ള ഒരുപിടി താരങ്ങള്‍ രാജസ്ഥാന് റോയല്‍സ് നിരയിൽ ഉണ്ട്.
രാജസ്ഥാന് റോയല്‍സ് നിരയിലെ ഏറ്റവും കരുത്തനായ കപ്പിത്താൻ തന്നെയാണ് സഞ്ജു സാംസണ്. ഗംഭീര ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിന് ചരിത്രത്തിലെ രണ്ടാം കിരീടം സമ്മാനിക്കുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. ഐപിഎല്ലില്‍ 121 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും 15 ഫിഫ്റ്റിയും സഹിതം 3068 റണ്‍സ് കരുത്ത്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ 484 റണ്‍സ് നേടിയിരുന്നു.