കാസർകോട്: രോഗിക്ക് ആശുപത്രിയിൽ നിന്നും സാധനങ്ങൾ എത്തിച്ച് മടങ്ങിയവരെ മർദ്ദിച്ചതായി പരാതി. കാസർകോടാണ് സംഭവം നടന്നത്. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബൈക്കിൽ വരുമ്പോൾ പെർളടുക്കത്ത് വെച്ച് ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തിരൂരിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിക്കുകയും. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഓട്ടോ തകർക്കുകയും ചെയ്തു.