കൊല്ലം: കൊല്ലത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് സമരക്കാർ തടഞ്ഞതായി റിപ്പോർട്ടുകൾ. യാത്രക്കാരെ ബസിൽ നിന്നും ഇറക്കി വിട്ട സമരക്കാർ വാഹനത്തിൽ കൊടി നാട്ടുകയും ചെയ്തു.
പക്ഷെ, ഇതുവഴി ഓട്ടോ റിക്ഷയിൽ വന്ന എൻജിഒ സംഘടനയിലെ അംഗങ്ങളെ കടത്തിവിടുകയും ചെയ്തു. ഇവർ കളക്ടേറ്റിലേക്ക് പോകുകയായിരുന്നു . പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ്ച നിരത്തിലൂടെ ഓടിയ തടഞ്ഞ സമരക്കാർ വാഹനത്തിന്റെ കാറ്റ് ഊരി വിട്ടും ജനങ്ങളെ സമരക്കാർ ബുദ്ധിമുട്ടിച്ചിരിന്നു.