രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. ‘ബാഹുബലി’ എന്ന ചിത്രത്തിനു ശേഷം രാജമൗലിയുടേതായി എത്തിയ ‘ആര്‍ആര്‍ആറി’ന് മികച്ച സ്വീകരണമായിരുന്നു ആദ്യ ദിവസം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.ഇപ്പോൾ ഇതാ ‘ആര്‍ആര്‍ആര്‍’ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ രാം ചരണിന്റെ ഭാര്യ തിയറ്ററില്‍ ആഘോഷപ്രകടനം നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.
രാം ചരണിന്റെ ഭാര്യ ഉപാസന തിയറ്ററില്‍ ആര്‍ആര്‍ആര്‍ കാണുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ആരാധകര്‍ ആവേശത്തോടെ തിയറ്ററില്‍ കീറി എറിഞ്ഞ കടലാസ് കഷണങ്ങള്‍ നിലത്തുനിന്നെടുത്ത് വീണ്ടും സ്ക്രീനിലേക്ക് എറിയുകയാണ് രാം ചരൺ ന്റെ ഭാര്യ ഉപാസന. രാം ചരണിന്റെ പ്രോത്സാഹാപ്പിക്കുന്ന ഉപാസനയുടെ വീഡിയോ ഏതായാലും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘രാമൻ’ എന്ന ഒരു കഥാപാത്രമായുള്ള രാം ചരണിന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത് എന്നാണ് പലരുടെയും അഭിപ്രായങ്ങളും.