തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ കടകളും നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചെന്റ്സ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ). എന്തിനും ഏതിനും യാതൊരു വിധ ഇളവുകളും നൽകാതെ, നിർബ്ബന്ധമായി കടയടക്കണമെന്ന് പറയുന്ന ഇത്തരം സമരങ്ങളോട് കടുത്ത വിയോജിപ്പാണെന്ന് ഫുമ്മ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു
ഇത്രയും വലിയ ഒരു പ്രതിസന്ധികാലത്ത് മാസങ്ങൾ അടച്ചിട്ട് മൂച്ചൂടും മുടിഞ്ഞ വ്യാപാരികൾക്ക് ഇങ്ങനെ ഒരു അടച്ചിടൽ തകർന്ന മേഖലയെ നാമാവശേഷമാക്കും. കോടതിയുടെ നിരീക്ഷണം സംഘടന അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നു. ആരോടും പ്രതിഷേധിക്കാനല്ലാതെ, ജീവിത നിവൃത്തിക്ക് വേണ്ടി നാളെ കേരളത്തിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ ഇതര വ്യാപാര സംഘടനകളുമായി ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണെന്ന് ഫുമ്മ അറിയിച്ചു.
ഫുമ്മ പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ഉത്തരവു പ്രകാരം പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാവുന്നില്ലെങ്കിൽ അവർക്ക് ശമ്പളം നൽകാൻ സർക്കാറിന് ബാധ്യതയില്ലെന്നും ഉത്തരവു പ്രഖ്യാപിച്ചിരിക്കയാണ്. അതു കൊണ്ട് സർക്കാർ ഡേസ് നോൺ പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത് . എന്തിനും ഏതിനും യാതൊരു വിധ ഇളവുകളും നൽകാതെ, നിർബ്ബന്ധമായി കടയടക്കണമെന്ന് പറയുന്ന ഇത്തരം സമരങ്ങളോട് സംഘടനക്ക് കടുത്ത വിയോജിപ്പാണ്.
ഇത്രയും വലിയ ഒരു പ്രതിസന്ധികാലത്ത് മാസങ്ങൾ അടച്ചിട്ട് മൂച്ചൂടും മുടിഞ്ഞ വ്യാപാരികൾക്ക് ഇങ്ങനെ ഒരു അടച്ചിടൽ തകർന്ന മേഖലയെ നാമാവശേഷമാക്കും. കോടതിയുടെ നിരീക്ഷണം സംഘടന അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നു.
ആരോടും പ്രതിഷേധിക്കാനല്ലാതെ, ജീവിത നിവൃത്തിക്ക് വേണ്ടി നാളെ കേരളത്തിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ ഇതര വ്യാപാര സംഘടനകളുമായി ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സമാധാനപരമായി നമ്മൾ നമ്മുടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ സന്നദ്ധരാവണമെന്നഭ്യർത്ഥിക്കുന്നു.
ടോമി പുലിക്കാട്ടിൽ
സംസ്ഥാന പ്രസിഡന്റ്