കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി. അവശ്യ സര്‍വീസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാനാണ് പമ്പുകൾ തുറന്നുപ്രവർത്തിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടത്.
പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്കാന് പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.