ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നീട്ടിവെച്ചു. മാര്‍ച്ച് 31നായിരിക്കും ഇനി പാകിസ്ഥാന് നാഷണല്‍ അസംബ്ലി ചേരുക.
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പാകിസ്ഥാന് മുസ്ലിം ലീഗ്- നവാസ് (പി.എം.എല്‍-എന്‍) പ്രസിഡന്റുമായ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിന് ശേഷമാണ് അസംബ്ലി രണ്ട് ദിവസത്തേക്ക് പിരിഞ്ഞത്.
രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇംറാന്‍ ഖാനെതിരായ പ്രധാന ആരോപണം. 342 അംഗ ദേശീയ അസംബ്ലിയില്‍ 179 പേരുടെ പിന്തുണയാണ് ഇമ്രാന് ഖാനുണ്ടായിരുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ തെഹ്രികെ ഇന്‍സാഫിലെ വിമത എംപിമാരും ഒപ്പം നിന്ന മൂന്ന് ചെറുകക്ഷികളും അവിശ്വാസത്തെ അനുകൂലിച്ചതോടെ കാര്യങ്ങള്‍ ഇമ്രാനെതിരായി. പാക് സൈന്യവും ഇമ്രാനെ കൈവിട്ട അവസ്ഥയിലാണ്.
വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഫവാദ് ചൗധരി, ഊര്‍ജവകുപ്പ് മന്ത്രി ഹമദ് അസ്ഹര്‍, പ്രതിരോധ വകുപ്പ് മന്ത്രി പര്‍വേസ് ഖട്ടക്, ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് റഷീദ് എന്നിവരാണ് ഇമ്രാന് ഖാനെ പിന്തുണക്കുന്നവരില്‍ പ്രമുഖര്‍.
വോട്ടെടുപ്പിലൂടെ അവിശ്വാസ പ്രമേയം പാസാകുന്ന മുറയ്ക്ക് പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
വെള്ളിയാഴ്ച ചേര്‍ന്ന ദേശീയ അസംബ്ലി ഇംറാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പരിഗണനക്കെടുത്തിരുന്നില്ല.അന്തരിച്ച മുന്‍ അംഗം ഖയാല്‍ സമാന് ദേശീയ അസംബ്ലി ചേര്‍ന്നയുടന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭനിര്‍ത്തിവെക്കുകയായിരുന്നു.