ദുബൈ:വാരാന്ത്യ അവധി മാറ്റത്തിന് പിന്നാലെ ദുബൈയിൽ സൗജന്യ പാർക്കിങ്ങും ഞായറാഴ്ചയാക്കി. നേരത്തെ വെള്ളിയാഴ്ചയായിരുന്നു സൗജന്യ പാർക്കിങ്. ദുബൈ എമിറേറ്റിൽ മാത്രമാണ് പുതിയ നിർദേശം. മറ്റ് എമിറേറ്റുകളും വൈകാതെ ഈ നിർദേശം പിന്തുടരുമെന്ന് കരുതുന്നു.
വാരാന്ത്യ അവധി വെള്ളിയാഴ്ചയിൽ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ, സ്കൂളുകളുടെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവൃത്തി ദിനങ്ങളിലും മാറ്റം വന്നിരുന്നു. ദുബൈയിൽ വെള്ളിയാഴ്ച ഉച്ചവരെയാണ് നിലവിൽ പ്രവൃത്തി ദിനം.അതേസമയം, ഷാർജയിൽ ഇപ്പോഴും വെള്ളി മുതൽ ഞായർ വരെ മൂന്ന് ദിവസം അവധിയാണ്.