തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാകും.ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെയുള്ളവയാണ് 13 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏപ്രിൽ ഒന്നുമുതൽ എണ്ണൂറിലേറെ മരുന്നുകൾക്ക് 10 ശതമാനത്തിലേറെ വില കൂട്ടാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.
ഇൻസുലിന്റെ വിലയിൽ 20 മുതൽ 24 ശതമാനം വരെ കിഴിവ് നൽകും. കൂടാതെ മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നത് തുടരും. പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോക്ടർ സഞ്ജീബ്കുമാർ പട്ജോഷി അറിയിച്ചു.
മരുന്ന് വിൽപന കാര്യക്ഷമമാക്കാൻ സപ്ലൈകോ വില കുറയ്ക്കുമെന്നു മന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകൾ ആണ് സപ്ലൈകോയ്ക്ക് ഉള്ളത്. കൂടാതെ 5 മേഖലാ മെഡിസിൻ ഡിപ്പോകളും ഉണ്ട്.