തിരുവനന്തപുരം: പണിമുടക്ക് പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ സമരക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പുറത്തിറങ്ങിയ സാധാരണക്കാരെ സമരക്കാര്‍ ആക്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പണിമുടക്കിന്റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമം നടക്കുകയാണ്. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്ബത്തിക മേഖല തകര്‍ക്കുമെന്ന് ഏത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്കില്‍ കേരളം നിശ്ചലമാവുന്നത് മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ്, സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നത് പിണറായി വിജയന് മുഖത്തേറ്റ പ്രഹരമാണ്. സംസ്ഥാനത്തെ ജനങ്ങളെ രണ്ട് ദിവസം ബന്ദികളാക്കുന്ന സമരാഭാസം അപലപനീയമാണ്. സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.