കൊച്ചി: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകാതിരിക്കുന്നത് വിലക്കണമെന്ന് ഹൈക്കോടതി. തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി ആണ് ഹൈക്കോടതിയുടെ ഉത്തരവ്.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സർക്കാർ ഇന്ന് തന്നെ ഉത്തരവിറക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിക്കാത്ത സർക്കാർ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. പണിമുടക്കിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് അവധിയായി കണക്കാക്കി ശബളം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.