തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി.
പണിമുടക്കിനിടെ വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം..
ഭരണപരമായ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാവും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണെന്നും മന്ത്രി വി. ശിവന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.