ലോസ്ആഞ്ചലസ്: മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കി വില്‍ സ്മിത്ത്. ‘കിംഗ് റിച്ചാർഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. അഞ്ച് പേരാണ് ഇത്തവണ മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കാൻ മത്സരരംഗത്ത് ഉണ്ടായിരുന്നത്.
ഓസ്കര് പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കിംഗ് റിച്ചാർഡ്’. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചിരിക്കുന്നത്.