ഡല്‍ഹി: കോവിഡ് വൈറസിനെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രീകോള്‍ സന്ദേശം നിര്‍ത്തുന്നു. രോഗവ്യാപനത്തില്‍ ഇളവ് വന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ആലോചന.
മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കോവിഡ് കോളര്‍ട്യൂണ്‍ എത്തിയത്.
പിന്നീട് പ്രാദേശിക ഭാഷകളിലും ഇത് വന്നു. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും കോവിഡ് വാക്സിനേഷനും തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സന്ദേശങ്ങളും ഇത്തരത്തില്‍ കേള്‍പ്പിച്ചിരുന്നു.