സൂറത്ത്: മോദി-യോഗി ആദിത്യനാഥ് ബന്ധത്തെ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ വ്യക്തമാക്കി. യുപി യിൽ ബിജെപി രണ്ടാമതും അധികാരത്തിലെത്താൻ ഒരുപാട് പേർ പിന്തുണച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
സുഹൃത്തുക്കളെ തങ്ങൾ ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിച്ചു. മോദി-യോഗി ജോഡിയെ തകർക്കാൻ ആർക്കും കഴിയില്ല. ഇത് നേടാൻ ധാരാളം ആളുകൾ പിന്തുണ നൽകി. 35 വർഷത്തിനുശേഷമാണ് യുപിയിൽ ഒരു പാർട്ടി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.