സുറിച്ച്: യുക്രെയ്നെതിരെ റഷ്യ ആക്രമണം തുടങ്ങിയശേഷം 1,119 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ്.
മരിച്ചവരിൽ 99 പേർ കുട്ടികളാണ്.
1,790 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഓഫീസ് ഞായറാഴ്ച അറിയിച്ചു.
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന പല സ്ഥലങ്ങളിലേയും കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു. ഇതുകൂടി ലഭിച്ചാൽ കണക്കുകൾ ഇതിലും ഉയരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.