ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് പദവിയില്‍ നിന്നും ഇന്ത്യക്കാരനായ ആര് സീതാരാമന് രാജിവെച്ചു. 15 വര്‍ഷത്തോളമായി ബാങ്കിന്റെ ഉന്നത പദവി അലങ്കരിച്ച അദ്ദേഹം ഞായറാഴ്ച രാജി കത്ത് നല്കി സ്ഥാനമൊഴിഞ്ഞതായി ബാങ്ക് വ്യക്തമാക്കി.
2002ല്‍ ഡെപ്യൂട്ടി സിഇഒ ആയാണ് അദ്ദേഹം ദോഹ ബാങ്കിൽ എത്തിയത്. 2007 സെപ്തംബര്‍ മുതല്‍ ബാങ്കിന്റെ സിഇഒ ആയിരുന്നു ആര് സീതാരാമന്. എന്നാല്‍ അദ്ദേഹം രാജിവെച്ചതിന് പിന്നിലെ കാരണം ഖത്തറിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായ ദോഹ ബാങ്ക് പുറത്തുവിട്ടിട്ടില്ല. ദോഹ ബാങ്കില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. ദോഹ ബാങ്കിന്റെ വളര്‍ച്ചയില്‍ ആര് സീതാരാമന് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.