ഒമാനിൽ വന്‍ മയക്കുമരുന്ന് വേട്ട; 5400 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുത്തു; പത്ത് പേര്‍ അറസ്റ്റില്‍

 

മസ്‍കത്ത്: ഒമാനില്‍ 5400 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചു. ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ  വിവിധ സ്ഥലങ്ങളിൽനിന്നും മൂന്നു ബോട്ടുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.

ഖാത്ത് എന്ന വിഭഗത്തില്‍ പെടുന്ന മയക്കുമരുന്നിന്റെ 5400 പാക്കറ്റുകള്‍ പിടിച്ചെടുത്ത ബോട്ടുകളില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായ  പത്തു പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത പ്രസ്‍താവനയില്‍ പറയുന്നു.

ദോഫാർ ഗവര്‍ണറേറ്റിലെ പൊലീസ് കോസ്റ്റ് ഗാർഡ് സംഘം പത്ത് കള്ളക്കടത്തുകാരെ പിടികൂടിയതായി റോയൽ ഒമാൻ  പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.