രാജ്യത്ത് ലോകോത്തര വിദ്യാഭ്യാസ നൽകുകയെന്ന ദർശനം മുൻനിർത്തി ലക്ഷങ്ങളുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് കല്പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠ്. പിറവത്തെ ഓണക്കൂറില്‍ നിര്‍മ്മിക്കുന്ന സര്‍വകലാശാലയുടെ പുതിയ കാമ്പസ് ഈ നിക്ഷേപത്തിന്റെ കാതലായ അടയാളമാണ്. 60 ഏക്കര്‍ സ്ഥലത്ത് അതിവിസ്തൃതമായി പണിതീര്‍ക്കുന്ന പുതിയ കാമ്പസ് വിവിധ വിഭാഗങ്ങളിലായി 3000-ല്‍ അധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. അടുത്ത അദ്ധ്യയനവര്‍ഷം ഇത് പ്രാവര്‍ത്തികമാകുകയും ചെയ്യും.
വാരിയം റോഡിലെ സിറ്റി കാമ്പസിന്റെ നവീകരണവും പുതുതായി പ്രഖ്യാപിച്ച നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും അപ്ഗ്രേഡ് ചെയ്യുകയും പുതിയ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. വരുന്ന അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തിന് മുന്‍പ് ഈ പുനരുദ്ധാരണം പൂര്‍ത്തിയാകും. സവിശേഷമായ ഈ തുടക്കത്തില്‍, ഗൗരവതരമായി പരിഗണിക്കുന്ന പുതിയ നിക്ഷേപ പദ്ധതികളില്പ്പെടുന്ന മറ്റൊന്ന് നവീനമായ അദ്ധ്യയന പദ്ധതികളാണ്. ചിന്മയ വിശ്വവിദ്യാപീഠ് ഇപ്പോള്‍ നല്കുന്ന രണ്ട് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ ഇന്റഗ്രേറ്റഡ് ബി.എസ്സി ബി.എഡ്ഡ് (മാത്തമാറ്റിക്സ്), ഇന്റഗ്രേറ്റഡ് ബി.എ ബി.എഡ്ഡ് (ഇംഗ്ലീഷ്) എന്നിവയ്ക്ക് പുറമെയാ ണിത്. 4 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ്ഡ് പ്രോഗ്രാമുകളും (ബി.എ ബി.എഡ്ഡ് & ബി.എസ്സി ബി.എഡ്ഡ്), ഏറെ ഡിമാന്റുള്ള സൈക്കോളജി പ്രോഗ്രാമുകള്‍, ബി.കോം + ACCA എന്നിവയും പദ്ധതിയിൽ ഉണ്ട്.