ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്.
72 ന് അഞ്ച് എന്നനിലയില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ വാലറ്റത്ത് ലളിത് യാദവും അക്സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് വിജയത്തിലെത്തിച്ചത്. ലളിത് യാദവ് 38 പന്തില്‍ രണ്ട് സിക്സറുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 48 റണ്‍സെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ മൂന്ന് സിക്സുകളുടെ അകമ്പടിയില്‍ 387 റണ്‍സെടുത്തു.
മുംബൈക്ക് വേണ്ടി മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധസെഞ്ചറി നേടിയ ഇഷാന് കിഷന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. നായകൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 67 റണ്‍സാണ് അടിച്ചെടുത്തത്.
32 പന്തിൽ 41 റണ്‍സെടുത്ത രോഹിത്തിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. 48 പന്തിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടെ 81 റണ്‍സെടുത്ത് ഇഷാൻ പുറത്താകാതെ നിന്നു. തിലക് വർമ 22 റണ്‍സും ടിം ഡേവിഡ് 12 റണ്‍സുമെടുത്തു.
ഡൽഹിക്കുവേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.