ബേസല്‍: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ മലയാളിതാരം എച്ച് എസ് പ്രണോയിക്ക് ഇന്ന് കിരീടപ്പോരാട്ടം. പ്രണോയ് ഫൈനലിൽ ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ നേരിടും. 2016ലെ സ്വിസ് ഓപ്പൺ ചാമ്പ്യനായ പ്രണോയ് ലോക റാങ്കിംഗിൽ ഇരുപത്തിയാറും ജൊനാഥൻ എട്ടും റാങ്കുകാരാണ്. ഇരുവരും ഇതിന് മുൻപ് ആറ് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പ്രണോയ് രണ്ടും ജൊനാഥൻ നാലും കളിയിൽ ജയിച്ചു.
ഇന്തോനേഷ്യയുടെ ആന്തോണി സിനിസുകയെ 21-19, 19-21, 21-18 എന്ന സ്കോറിലാണ് പ്രണോയ് വീഴ്ത്തിയത്. ഇന്ത്യയുടെ കെ.ശ്രീകാന്തിനെ തോൽപിച്ചാണ് ജൊനാഥൻ ഫൈനലിൽ പ്രവേശിച്ചത്.