ആലപ്പുഴ: ബസ് ചാർജ് വർധനവ് നേരത്തെ അംഗീകരിച്ചതായിരുന്നു എന്നും. ബസ് ഉടമകൾ അനാവശ്യമായി സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് മന്ത്രി ചോദിക്കുകയു ചെയ്തു.
പുതുതായി ഒരുറപ്പും ഇന്ന് ബസ് ഉടമകൾക്ക് നൽകിയിട്ടില്ല. ചാർജ് വർധനയിലടക്കം ഈ മാസം 30 തിന് എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനമെടുക്കും. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഓട്ടോ- ടാക്സികൾ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.