കളിക്കുന്നതിനിടെ തൊണ്ടയില്‍ റബര്‍ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം .എടതിരിഞ്ഞി ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന് മീരവ് കൃഷ്ണയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു.കാട്ടൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.